Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Percentile

ജെഇഇ മെയിൻ: ബി പ്ലാനിംഗിൽ ഗൗരീശങ്കർ 100 പെർസെന്‍റൈലുമായി ഒന്നാമത്

പാ​​ലാ: ജെ​​ഇ​​ഇ മെ​​​​യി​​​​ൻ സെ​​​​ക്‌​​ഷ​​​​ൻ വ​​​​ണ്‍ ആ​​​​ർ​​​​ക്കി​​​​ടെ​​​​ക്ചർ, ബി ​​​​പ്ലാ​​​​നിം​​​​ഗ് പ​​​​രീ​​​​ക്ഷ​​യി​​ൽ മാ​​​​ന്നാ​​​​നം കെ​​ഇ സ്കൂ​​​​ളി​​​​ലെ വി. ​​ഗൗ​​​​രീശ​​​​ങ്ക​​​​ർ100 ​​പെ​​​​ർ​​​​സ​​​​ന്‍റൈ​​​​ൽ സ്കോ​​​​ർ നേ​​​​ടി ഓ​​​​ൾ ഇ​​​​ന്ത്യാ ത​​​​ല​​​​ത്തി​​​​ൽ ഒ​​​​ന്നാ​​​​മ​​​​തെ​​​​ത്തി.

ആ​​​​ല​​​​പ്പു​​​​ഴ ഹ​​​​രി​​​​പ്പാ​​​​ട് സ്വ​​​​ദേ​​​​ശി​​​​യാ​​​​യ എ​​​​ൻ​​​​ജി​​​​നിയ​​​​ർ ജി. ​​വി​​​​നോ​​​​ദ് കു​​​​മാ​​​​റി​​ന്‍റെ​​​​യും അ​​​​ധ്യാ​​​​പി​​​​ക​​​​യാ​​​​യ ര​​​​ശ്മി ര​​​​വീ​​​​ന്ദ്ര​​ന്‍റെ​​​​യും മ​​​​ക​​​​നാ​​​​ണ്. കെ​​ഇ സ്കൂ​​​​ളി​​​​ലെ പ്ല​​​​സ് ടു ​​പ​​​​ഠ​​​​ന​​​​ത്തോ​​​​ടൊ​​​​പ്പം ര​​​​ണ്ടു​​​​വ​​​​ർ​​​​ഷ​​​​മാ​​​​യി പാ​​​​ലാ ബ്രി​​​​ല്ല്യ​​​​ന്‍റി​​​​ന്‍റെ എ​​​​ൻ​​​​ട്ര​​​​ൻ​​​​സ് കോ​​​​ച്ചിം​​​​ഗി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തുവ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ബി.​​​​ പ്ലാ​​​​നിം​​​​ഗ് പെ​​​​ണ്‍കു​​​​ട്ടി​​ക​​​​ളു​​​​ടെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ എ​​​​യ്ഞ്ച​​​​ൽ എം. ​​​​ഫെ​​​​ബി​​​​ൻ 99.9335 സ്കോ​​​​റോ​​​​ടെ ഓ​​​​ൾ ഇ​​​​ന്ത്യാ ത​​​​ല​​​​ത്തി​​​​ൽ ഒ​​​​ന്നാം​​​​ സ്ഥാ​​​​നം ക​​​​ര​​സ്ഥ​​​​മാ​​​​ക്കി. തൃ​​​​ശൂ​​​​ർ ആ​​​​ളൂ​​​​ർ സ്വ​​​​ദേ​​​​ശി ഗ​​​​വ​​​​ണ്‍മെ​​​​ന്‍റ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​യ എം.​​ഡി. ഫെ​​​​ബി​​​​ന്‍റെ​​യും അ​​​​ധ്യാ​​​​പി​​​​ക​​​​യാ​​​​യ ഡീ​​​​നാ​​​​യു​​​​ടെ​​​​യും മ​​​​ക​​​​ളാ​​​​ണ്. തൃ​​​​ശൂ​​​​ർ ദേ​​​​വ​​​​മാ​​​​താ പ​​​​ബ്ലി​​​​ക് സ്കൂ​​​​ളി​​​​ൽ പ്ല​​​​സ് ടു ​​പ​​​​ഠ​​​​ന​​​​ത്തോ​​​​ടൊ​​​​പ്പം ബ്രി​​​​ല്ല്യ​​​​ന്‍റി​​​​ൽ എ​​​​ൻ​​​​ട്ര​​​​ൻ​​​​സ് പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടി​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ബി. ​​​​പ്ലാ​​​​നിം​​​​ഗി​​​​ന് ലാ​​​​സിം പി. ​​​​ഹ​​​​ക്കിം 96.4399 പെ​​​​ർ​​​​സെ​​​​ന്‍റൈ​​​​ൽ സ്കോ​​​​റോ​​​​ടെ വി​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്ന് പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​തി​​​​യവ​​​​രി​​​​ൽ ആ​​​​ദ്യ​​​​സ്ഥാ​​​​നം നേ​​​​ടി. പാ​​​​ല​​​​ക്കാ​​​​ട് സ്വ​​​​ദേ​​​​ശി വി​​​​ദേ​​​​ശ​​​​മ​​​​ല​​​​യാ​​​​ളി​​​​യാ​​​​യ ഹ​​​​ക്കി​​​​മി​​​​ന്‍റെ​​​​യും കെ. ​​സ​​​​നി​​​​ത​​യു​​​​ടെ​​​​യും മ​​​​ക​​​​നാ​​​​ണ്. ബ്രി​​​​ല്ല്യ​​​​ന്‍റി​​​​ൽ ഓ​​​​ണ്‍ലൈ​​​​നാ​​​​യി എ​​​​ൻ​​​​ട്ര​​​​ൻ​​​​സ് പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടി​​​​വ​​​​രി​​​​ക​​യാ​​​​ണ്.

ബി.​​​​ആ​​​​ർ​​​​ക്കി​​​​ന് സി.​​എ​​ൻ. ആ​​​​ദി​​​​ല 99.4345 പെ​​​​ർ​​​​സെ​​​​ന്‍റൈ​​ൽ സ്കോ​​​​റോ​​​​ടെ കാ​​​​റ്റ​​​​ഗ​​​​റി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഓ​​​​ൾ ഇ​​​​ന്ത്യാ​​​​ ത​​​​ല​​​​ത്തി​​​​ൽ ഒ​​​​ന്നാം​​​​സ്ഥാ​​​​ന​​​​വും ല​​​​ക്ഷ​​ദ്വീ​​​​പി​​​​ൽ ആ​​​​ദ്യ​​​​സ്ഥാ​​​​ന​​​​വും ക​​​​ര​​​​സ്ഥ​​​​മാ​​ക്കി. ​​ല​​​​ക്ഷ​​​​ദ്വീ​​​​പ് ആ​​​​മി​​​​നി ഐ​​​​ല​​​​ന്‍റ് സ്വ​​​​ദേ​​​​ശി അ​​​​ഹ​​​​മ്മ​​​​ദ് കോ​​​​യ​​​​യു​​​​ടെ​​​​യും റ​​​​ഹ​​​​ത്തൂ​​​​ളി​​​​ന്‍റെ​​​​യും മ​​​​ക​​​​ളാ​​​​ണ്. പ്ല​​​​സ് ടു ​​പ​​​​ഠ​​​​ന​​​​ത്തി​​​​നു​​​​ശേ​​​​ഷം ബ്രി​​​​ല്ല്യ​​​​ന്‍റി​​​​ൽ എ​​​​ൻ​​​​ട്ര​​​​ൻ​​​​സ് പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടി​​​​വ​​​​രി​​​​ക​​​​യാ​​​​യിരു​​​​ന്നു. ബി.​​​​ആ​​​​ർ​​​​ക്ക് പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ ബ്രി​​​​ല്ല്യ​​​​ന്‍റി​​​​ൽ​​നി​​​​ന്ന് നാ​​ലു പേ​​​​ർ 99.9 പെ​​​​ർ​​​​സെ​​ന്‍റൈ​​​​ൽ സ്കോ​​​​ർ നേ​​​​ടി.

99 പെ​​​​ർ​​​​സെ​​​​ന്‍റൈ​​​​ലി​​​​നു​​​​ മു​​​​ക​​​​ളി​​​​ൽ നേ​​ടി​​യ 25 പേ​​രു​​ണ്ട്. ബി.​​​​പ്ലാ​​​​നിം​​​​ഗ് പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ ബ്രി​​​​ല്ല്യ​​​​ന്‍റി​​​​ൽനി​​​​ന്ന് ആ​​റു പേ​​​​ർ 99.9 പെ​​​​ർ​​​​സെ​​ന്‍റൈ​​​​ൽ സ്കോ​​​​ർ നേ​​​​ടി. 99 പെ​​​​ർ​​​​സെ​​​​ന്‍റൈ​​ലി​​​​നു ​​മു​​​​ക​​​​ളി​​​​ൽ നേ​​ടി​​യ 18 പേ​​രു‌​​ണ്ട്. ഉ​​​​ന്ന​​​​ത​​​​വി​​​​ജ​​​​യം ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി​​​​യ​​​​വ​​​​രെ അ​​​​നു​​​​മോ​​​​ദി​​​​ച്ചു.

Latest News

Corehub Up